1/14
ശതമാനവുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങളും അവയുടെ ഉത്തരങ്ങളും ഉൾക്കൊള്ളുന്ന ഫ്ലാഷ് കാർഡുകൾ.
Name | Mastery | Learn | Test | Matching | Spaced | Call with Kai | Chat |
|---|
No analytics yet
Send a link to your students to track their progress
ഒരു സംഖ്യയുടെ 20% ത്തോടൊപ്പം 48 കൂട്ടിയാൽ അതേ സംഖ്യ കിട്ടുമെങ്കിൽ ആ സംഖ്യ ഏത്?
60
ഒരു സംഖ്യയുടെ 75% ഉം 45% ഉം തമ്മിലുള്ള വ്യത്യാസം 2700 ആണെങ്കിൽ സംഖ്യ ഏത്?
9000
A-യുടെ ശമ്പളം B-യുടെ ശമ്പളത്തേക്കാൾ 20% കുറവാണെങ്കിൽ, B-യുടെ ശമ്പളം A-യുടേതിനേക്കാൾ എത്ര ശതമാനം കൂടുതലാണ്?
25%
ഒരു പരീക്ഷ ജയിക്കാൻ 50% മാർക്ക് വേണം. ഒരു കുട്ടിക്ക് 172 മാർക്ക് ലഭിച്ചെങ്കിലും 28 മാർക്കിന്റെ കുറവ് കാരണം വിജയിച്ചില്ല. പരമാവധി മാർക്ക് എത്ര?
400
രണ്ട് വ്യക്തികൾ മത്സരിച്ച ഒരു തിരഞ്ഞെടുപ്പിൽ ഒരാൾക്ക് ആകെ വോട്ടിന്റെ 35% ലഭിച്ചു. അയാൾ 450 വോട്ടുകൾക്ക് തോറ്റു. എങ്കിൽ ആകെ വോട്ടുകളുടെ എണ്ണം എത്ര?
1500
ഒരു സംഖ്യയുടെ 15% എന്നത് 9 ആയാൽ ആ സംഖ്യ ഏത്?
60
ഒരു സംഖ്യയുടെ 33% എന്നത് 150 ആയാൽ ആ സംഖ്യയുടെ 55% എത്ര?
250
പഞ്ചസാരയുടെ വില 25% വർദ്ധിച്ചാൽ ചിലവ് വർദ്ധിക്കാതിരിക്കാൻ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?
20%
A-യുടെ വരുമാനം B-യുടേതിനേക്കാൾ 150% കൂടുതലാണെങ്കിൽ B-യുടെ വരുമാനം A-യുടേതിനേക്കാൾ എത്ര ശതമാനം കുറവാണ്?
60%
A-യുടെ വരുമാനം B-യുടേതിനേക്കാൾ 25% കുറവാണെങ്കിൽ B-യുടെ വരുമാനം A-യുടേതിനേക്കാൾ എത്ര ശതമാനം കൂടുതലാണ്?
3331%
ഒരു വണ്ടിത്താവളത്തിലെ ആകെ 480 വാഹനങ്ങളിൽ 45% മോട്ടോർ സൈക്കിളുകളും 40% കാറുകളുമാണെങ്കിൽ മിനി ബസുകൾ എത്ര?
72
ക്ലാസ്സിലെ 26 പേർക്ക് A ഗ്രേഡ് ലഭിച്ചു. ഇത് ആകെ കുട്ടികളുടെ 65% ആണെങ്കിൽ ക്ലാസ്സിലെ ആകെ കുട്ടികൾ എത്ര?
40
ഒരു കമ്പനിയിലെ 300 തൊഴിലാളികളിൽ 46% പേർ സ്ത്രീകളാണെങ്കിൽ സ്ത്രീകളുടെ എണ്ണം എത്ര?
138
ഒരു സംഖ്യയുടെ 80% ത്തോടൊപ്പം 360 കൂട്ടിയാൽ ആ സംഖ്യയുടെ ഇരട്ടി ലഭിക്കുമെങ്കിൽ സംഖ്യയുടെ 11% എത്ര?
33
ഒരു സംഖ്യയുടെ 18% ത്തിന്റെയും 27% ത്തിന്റെയും വ്യത്യാസം 63 ആണെങ്കിൽ ആ സംഖ്യയുടെ 4% എത്ര?
28